കോൺഗ്രസിനും ,നേഹ ബോറയ്ക്കെതിരെ ബിജെപി: ഹിന്ദു വിരുദ്ധ പരാമർശമെന്ന് ആരോപണം

കോൺഗ്രസിനും ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറയ്ക്കുമെതിരെ ഹിന്ദു വിരുദ്ധത ആരോപിച്ച് ബിജെപി. നേഹ ബോറയുടെ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ വിമർശനം. രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’ ഹിന്ദുക്കളോട് വിദ്വേഷം പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഉന്നാവ്, കത്വ എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളിലെ പൂജാരിമാർ പ്രതികളായ ബലാത്സംഗ സംഭവങ്ങൾ ചൂണ്ടിക്കാട്ടി, ഹിന്ദു സ്ത്രീകൾക്കും ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്കും ക്ഷേത്രങ്ങളിൽ പോലും സുരക്ഷിതത്വമില്ലെന്ന നേഹ ബോറയുടെ പരാമർശമാണ് വിവാദമായത്.

നേഹയുടെ പ്രസ്താവനകൾ രാഹുൽ ഗാന്ധിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണെന്നും കോൺഗ്രസിന് ഹിന്ദുക്കളോട് വെറുപ്പാണെന്നും ഭണ്ഡാരി ആരോപിച്ചു. കോൺഗ്രസിന്റെ ചിന്താഗതി രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും ബിജെപി വക്താവ് വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*