റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. ഒക്ടോബർ 10-ന് ഹൂതികൾ നടത്തിയ ആക്രമണത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. ദുരന്തമുണ്ടായതു മുതൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും തുടർന്നും എല്ലാ പിന്തുണയും നൽകുമെന്നും എംബസി അറിയിച്ചു. കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലെത്തിക്കുന്നതിനോ റിയാദിൽ സംസ്‌കരിക്കുന്നതിനോ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
അതിനിടെ, മക്ക മേഖലയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിഭാഗം അയച്ച ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന തകർത്തു. ചൊവ്വാഴ്ച യെമനിലെ സംയുക്ത സേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. മക്ക മേഖലയിലേക്ക് നീങ്ങിയ ഡ്രോൺ വ്യോമപ്രതിരോധ സേന കൃത്യസമയത്ത് കണ്ടെത്തി തകർക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment