മദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചു

മലയാറ്റൂര്‍: മദ്യലഹരിയില്‍ മകന്റെ ആക്രമണത്തില്‍ പരുക്കേറ്റ പിതാവ് മരിച്ചു. മലയാറ്റൂര്‍ സ്വദേശി ദേവസിക്കുട്ടി (87) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയ ദേവസിക്കുട്ടിയെ പിടിച്ചു തള്ളുകയായിരുന്നു. മകന്‍ ഡേവിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയ പിതാവ് ദേവസിക്കുട്ടിയെ പിടിച്ചു തള്ളി. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച ദേവസിക്കുട്ടി മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ആയിരുന്നു. ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസിക്കുട്ടിയുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*