മുണ്ടക്കയം ചോറ്റിയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചോറ്റി ജംഗ്ഷനിൽ രാവിലെ 8.15 ഓടെയായിരുന്നു അപകടം. അഞ്ചു കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരിൽ എട്ടുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണന്നാണ് ലഭിക്കുന്ന സുചന.

മുണ്ടക്കയം ഭാഗത്ത് നിന്നെത്തിയ ബലേനോ കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് കൂട്ടയിടി നടക്കുകയുമായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*