ടെൽ അവീവ്: നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷം അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിൽ പതിനായിരങ്ങൾ അണിനിരന്ന വൻ റാലി. മാറ്റത്തിനുള്ള അവസാന അവസരമാണിതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
അതേസമയം, ‘ഭീകരവാദികളുമായി’ ചേർന്ന് സർക്കാരുണ്ടാക്കരുതെന്ന് ആരോപിച്ച് നെതന്യാഹു അനുകൂലികളും പ്രതിഷേധവുമായി രംഗത്തെത്തി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ, 19 സീറ്റുകൾ നേടിയ അറബ് പാർട്ടികളുടെ നിലപാട് ഇസ്രയേൽ രാഷ്ട്രീയത്തിൽ നിർണായകമായി മാറിയിരിക്കുകയാണ്.

Be the first to comment