തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിൽ നിന്ന് സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളിൽ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. ചാവടിനട സ്വദേശിയായ ഐശ്വര്യയാണ് മരിച്ചത്. വിഷം കലർത്തിയ പാനീയം കുടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്.
ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി വെണ്ണിയൂർ സ്വദേശി അഞ്ജു ഞായറാഴ്ച മരിച്ചിരുന്നു. ഇവരുടെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷമാണ് അഞ്ജു ജീവനൊടുക്കിയത്.
സംഭവത്തിൽ യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം രാജ്യംവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവില്‍ നിന്ന് 20 ലക്ഷം രൂപയും ഐശ്വര്യയിൽ നിന്ന് 50 പവന്‍ സ്വര്‍ണവും സിന്ധു വാങ്ങിയിരുന്നു. വെങ്ങാനൂര്‍ അമരവിളയിലുളള സൂര്യാ ഫിനാന്‍സിലെ ജീവനക്കാരാണ് ഇരുവരും.
അഞ്ജുവില്‍ നിന്ന് 20 പവന്‍ തട്ടിയെടുത്ത സിന്ധു അത് മറ്റൊരു സ്വര്‍ണ പണയ സ്ഥാപനത്തിലേക്ക് മറിച്ചുവിറ്റ ശേഷം അമേരിക്കയിലേക്ക് കടന്നുകളയുകയായിരുന്നു.
ജൂൺ 30-ന് വൈകിട്ടായിരുന്നു സംഭവം. ഇരുവരും ചേർന്ന് വിഴിഞ്ഞത്തെ ജൂസ് കടയിൽ നിന്നു പാനീയം വാങ്ങി വിഷംകലർത്തി കുടിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Be the first to comment