കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സു​മാ​ർ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; 11 പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​റ്റ്: കു​വൈ​റ്റി​ൽ മ​ല​യാ​ളി വ​നി​താ ന​ഴ്സു​മാ​ർ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ബ്ബാ​സി​യ​യി​ൽ നി​ന്ന് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി അ​ബ്ബാ​സി​യ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ബ്ബാ​സി​യ​യി​ൽ നി​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ന​ഴ്സു​മാ​രു​ടെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ 11 പേ​രെ​യും ഉ​ട​ൻ​ത​ന്നെ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ കൈ​യ്ക്കും തോ​ളി​നും ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​ണ്ട്. മ​റ്റ് 10 പേ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി​വ​രി​ക​യാ​ണ്.

Be the first to comment

Leave a Reply

Your email address will not be published.


*