India

3000 കോടി ആസ്തിയുള്ള ബിജെപി എംഎൽഎ ‘യാചകന്റെ’ വേഷത്തിൽ മുംബൈ തെരുവിൽ

3000 കോടിയിലധികം ആസ്തിയുള്ള മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ പരാഗ് ഷാ തെരുവിൽ യാചകന്റെ വേഷത്തിലെത്തി ഭിക്ഷ യാചിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുംബൈ ഘാട്കോപ്പറിലെ തെരുവുകളിലാണ് അദ്ദേഹം മണിക്കൂറുകളോളം യാചകനായി സമയം ചെലവഴിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്. പ്രമുഖ രാഷ്ട്രീയ നേതാവും ശതകോടീശ്വരനുമായിരുന്നിട്ടും […]
Kerala

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പുനലൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സപിഴവ് മൂലമെന്ന് ആരോപണം. പുനലൂര്‍ സ്വദേശികളായ അനൂപ്, സുധി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ചത്. പ്രസവത്തിനായി ഇന്നലെ പുലര്‍ച്ചെ ഭാര്യയെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചതാണെന്നും ഏതെങ്കിലും തരത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റമായിരുന്നുവെന്നും അനൂപ് […]
India

35,000 രൂപ നികുതിയടച്ചു; ദുബായ് രജിസ്ട്രേഷൻ വാഹനം 6 മാസം കേരളത്തിലോടിക്കാം

നിശ്ചിത ഹ്രസ്വകാല മോട്ടോർ വാഹന നികുതി അടച്ചതിനെ തുടർന്ന്, ദുബായ് രജിസ്ട്രേഷനിലുള്ള ഫോർഡ് എഫ്-150 പിക്ക് അപ്പ് ട്രക്ക് കേരളത്തിലെ റോഡുകളിൽ ഓടിക്കാൻ ഉടമയ്ക്ക് താത്കാലിക അനുമതി നൽകി. വിദേശത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിശ്ചിത കാലയളവിലേക്ക് സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമപരമായ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. […]
India

‘ഇവിടെയൊരു മുനിസിപ്പാലിറ്റി പോലുമില്ലേ?’; സ്വന്തം കൈകൊണ്ട് മലിനമായൊരു നദി വൃത്തിയാക്കി 20 -കാരൻ, ചോദ്യങ്ങളുമായി നെറ്റിസെൺസ്, വീഡിയോ

മാലിന്യക്കൂമ്പാരമായി മാറിയ ഒരു നദി സ്വന്തം കൈകൊണ്ട് വൃത്തിയാക്കി ശ്രദ്ധനേടിയിരിക്കുകയാണ് ഒരു 20 -കാരൻ. മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദിയാണ് സുരേന്ദ്ര സിങ് ചൗധരി എന്ന യുവാവ് ഒറ്റയ്ക്ക് വൃത്തിയാക്കിയത്. സമൂഹ മാധ്യമങ്ങളിൽ ‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്രയുടെ പ്രവർത്തിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ നിരവധി […]
India

ചെന്നൈ കായിക ഹബ്ബാകും: മുഖ്യമന്ത്രി വിജയ് ഒളിമ്പിക് സിറ്റിയും മോട്ടോർസ്പോർട്സ് ഹബ്ബും പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിൽ കായികരംഗത്ത് വിപ്ലവാത്മക മാറ്റങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘തമിഴ്‌നാട് ഒളിമ്പിക് സിറ്റി’യും പ്രത്യേക ‘മോട്ടോർസ്പോർട്സ് സിറ്റി’യും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തമിഴ്‌നാട് നിയമസഭയിൽ റൂൾ 110 പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്‌നാട് സ്പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഒളിമ്പിക് സിറ്റി […]
Uncategorized

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി: വീണ്ടും പ്രളയഭീഷണി

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 538 ആയി ഉയർന്നു. നേപ്പാൾ പൊലീസിന്റെ കണക്കനുസരിച്ച് രാജ്യത്തെ എട്ട് ജില്ലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിത്വാനിൽ 221 പേരുടെയും നവൽപരാസി ഈസ്റ്റിൽ 134 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഗോർഖയിൽ 46, നുവാകോട്ടിൽ 37, ധാദിങ്ങിൽ 33, തനഹുവിൽ 28, നവൽപരാസി […]
Uncategorized

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ ഉയരുന്നു; 157 മരണം; നിരവധി പേരെ കാണാനില്ല

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി. നിരവധി പേരെ കാണാതായി. ഇതില്‍ 133 പേര്‍ ഇന്ത്യക്കാരാണ്. പ്രദേശത്ത് കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതരാണ്. ഭൂചലനത്തെ തുടര്‍ന്ന് മഞ്ഞുമലയും കൂറ്റന്‍ പാറകളും ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്നാണ് നിഗമനം. നേപ്പാളിലെ റസുവ ജില്ലയില്‍ ഭോട്ടെ കോശി, തൃശൂലി […]
Uncategorized

യൂറോപ്പിലെ കാറോട്ടമത്സരത്തിൽ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന തമിഴ് നടൻ അജിത് കുമാർ (Ajithkumar) യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ […]
Uncategorized

പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റണം: മിലൻ വാർഷികത്തിൽ ടി. ഡി രാമകൃഷ്ണൻ

ഡിട്രോയ്റ്റിലും പരിസരത്തുമുള്ള മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വദകരുടെയും കൂട്ടായ്മയായ മിലന്റെ (മിഷിഗൺ ലിറ്റററി അസോസിയേഷൻ നോർത്ത് അമേരിക്ക) 27-)0 വാർഷികo ആഗസ്റ്റ് 16ന് മിഷിഗൺ വാറനിലെ പേരന്റ് അവന്യു ചർച്ചിൽ ഡോ. സുരേന്ദ്രൻ നായർ നഗർ എന്ന് നാമകരണം ചെയ്‌ത ഹാളിൽ വച്ച് നടന്നു. കേരളത്തിൽ നിന്ന് മുഖ്യാഥിതിയായി എത്തിയ […]
India

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി […]