കൊച്ചി: വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ആര്‍മി അപ്പാര്‍ട്ട്മെന്റിലെ ബലക്ഷയത്തിലായ ടവറുകള്‍, പൊളിക്കല്‍ കരാറെടുത്ത എഡിഫിസിനു കൈമാറണമെന്ന് ഹൈക്കോടതി. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചു നടപടികള്‍ വേഗത്തിലാക്കാന്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു. ബി, സി ടവറുകള്‍ കരാറുകാരായ എഡിഫിസ് എന്‍ജിനിയറിംഗിനു രണ്ടാഴ്ചയ്ക്കകം കൈമാറാനാണു നിര്‍ദേശം.
ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷനും (എഡബ്ല്യുഎച്ച്ഒ) ഫ്ലാറ്റ് ഉടമകളുടെ സംഘടനയായ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും കെട്ടിടങ്ങളുടെ ചുമതല ഏറ്റെടുത്ത് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ഫ്ലാറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റോ സത്യവാങ്മൂലമോ നല്‍കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശത്തിനെതിരേ എഡബ്ല്യുഎച്ച്ഒയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, ഉടമകളില്‍നിന്നു ഫ്ലാറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

Be the first to comment