തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ യൂ-​ടേ​ൺ: 4,700 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ൾ മു​ക്കി ഇ​ലോ​ൺ മ​സ്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ദാ​രു​ണ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നു​മു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ൾ കൂ​ട്ട​ത്തോ​ടെ നീ​ക്കം ചെ​യ്ത് ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്ക്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നും ഏ​ക​ദേ​ശം 4,700 കോ​ടി രൂ​പ​യോ​ള​മാ​ണ് (474 ദ​ശ​ല​ക്ഷം ഡോ​ള​ർ) മ​സ്ക് ചെ​ല​വ​ഴി​ച്ച​ത്. എ​ന്നാ​ൽ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ വ​ൻ വി​ജ​യം നേ​ടു​ക​യും ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​സ്കി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത പി​ന്മാ​റ്റം.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ന​വം​ബ​ർ മൂ​ന്നി​ന് “ഇ​ന്ന് ചു​വ​പ്പി​ന് വോ​ട്ട് ചെ​യ്യൂ” എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​സ്ക് പ​ങ്കു​വെ​ച്ച പോ​സ്റ്റും, സെ​ന​റ്റി​ലേ​ക്ക് റി​പ്പ​ബ്ലി​ക്ക​ൻ​മാ​രെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ആ​ഴ്ച​ക​ളോ​ളം ത​ന്‍റെ പ്രൊ​ഫൈ​ലി​ൽ പി​ൻ ചെ​യ്തു​വെ​ച്ചി​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തി​ൽ പ്ര​ധാ​നം. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ തി​രി​ച്ചു​വ​ര​വ് വ്യ​ക്ത​മാ​യ​തി​ന് ശേ​ഷ​മാ​ണ് പോ​സ്റ്റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

താ​ൻ ന​ട​ത്തി​യ വ​ൻ തു​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ലു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹാ​സ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ ചി​ല ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ മ​സ്ക് പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​സ്റ്റു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തോ​ടെ ഭ​ര​ണ​രം​ഗ​ത്തും കോ​ർ​പ്പ​റേ​റ്റ് ത​ല​ത്തി​ലും ട്രം​പി​നോ​ട് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ നേ​രി​ടു​ന്ന ക​ന​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

Be the first to comment

Leave a Reply

Your email address will not be published.


*