ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിൽ വൻ തീപിടിത്തം. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ധൻതേരാസ് ദിനമായ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ഗഫാർ മാർക്കറ്റിലെ ബ്ലോക്ക് 13-ൽ ചെയിൻ വാലി ഗലിയിലുള്ള പുരി പ്ലാസയിലെ മൊബൈൽ ആക്സസറികളും ബാറ്ററികളും സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് നാല് നിലകളുള്ള വാണിജ്യ കെട്ടിടത്തിലേക്ക് പടരുകയായിരുന്നു.
മൊബൈൽ ബാറ്ററികൾ അമിതമായി ചൂടാകുകയോ ചാർജ് ആകുകയോ ചെയ്തതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി മാർക്കറ്റ് അടച്ചിരുന്ന സമയത്തായതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Be the first to comment