തീപിടിച്ച് സ്വർണം; ഒറ്റദിവസം കത്തിക്കയറിയത് 2,360 രൂപ, പവന് വീണ്ടും 1.07 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് വൻ കുതിപ്പ് തുടർന്ന് സ്വർണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,385 രൂപയിലും പവന് 1,07,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 235 രൂപ വർധിച്ച് 10,955 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,570 രൂപയിലും ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 5,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് തുടർച്ചയായ നാലാംദിനമാണ് സ്വർണവില വർധിക്കുന്നത്. ബുധനാഴ്ച രണ്ടുതവണയാണ് സ്വർണം കുതിച്ചുകയറിയത്. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയും വർധിച്ചു.

പവന് ഒരു ലക്ഷം രൂപയുടെ താഴേക്ക് ഇടിയുമെന്ന സൂചന നൽകി സ്വർണവില ഒക്ടോബർ 31ന് കേരളത്തിൽ 1,01,840 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മുതൽ സ്വർണവില തിരിച്ചുകയറുകയാണ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. പിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. നാലുദിവസം കൊണ്ട് പവന് കുതിച്ചത് 5,600 രൂപയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*