ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ: അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി; ഫയൽ മുഖ്യമന്ത്രിക്കും കൈമാറി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​​ഗ്യാനേഷ്കുമാറിനെതിരായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫയൽ മുഖ്യമന്ത്രിക്കും കൈമാറി. ഇതോടെ തുടരന്വേഷണത്തിന് സാധ്യത തെളിയുകയാണ്. ആത്മഹത്യ ചെയ്ത ലീ സി ബിന്നിനോട് രണ്ടു കോടി ഗ്യാനേഷ് കൈക്കൂലി ചോദിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. ലീ പ്രോജക്ട് മാനേജറായ പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു സാജൻ.

കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ

ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത ലീ സീ ബിന്നുമായി അടുപ്പമുണ്ടായിരുന്ന വി ഒ സാജൻ. മലേഷ്യൻ എഞ്ചിനിയറായ ലീ സീ ബിന്നിന്‍റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്ന് സാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിബെൽ കമ്പനിയിൽ നിന്ന് താൻ മെറ്റീരിയൽ സപ്ലെയുടെ കരാർ എടുത്തിരുന്നു. കെഎസ്‍ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി കൊടുത്തില്ല. കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിൻ. ബിൽ മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലി പറഞ്ഞിരുന്നു. ചടയമംഗലത്ത് തന്‍റെ വീടിന് സമീപത്തായിരുന്നു ലി താമസിച്ചിരുന്നത്. വിജിലൻസിന്‍റെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാൻ വേണ്ടിയായിരുന്നുവെന്നും സാജൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*