വ​ര്‍​ക്ക​ല​യി​ല്‍ വ​റ്റ മ​ത്സ്യം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ വ​റ്റ മ​ത്സ്യം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ര്‍​ക്ക​ല സ്വ​ദേ​ശി സു​ധീ​ര്‍ (40) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 30നാ​ണ് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സു​ധീ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ന്‍റി​ലേ​റ്റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

തി​രു​വ​ന​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​യി​രു​ന്നു സു​ധീ​റി​നെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. വ​റ്റ മ​ത്സ്യം ക​ഴി​ച്ച 27 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ചി​ല​ക്കൂ​ര്‍ സ്വ​ദേ​ശി​യാ​യ 17 കാ​ര​ന്‍ ഹാ​ഷിം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.

നി​ര​വ​ധി പേ​ര്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​തി​നു പി​ന്നാ​ലെ മ​ത്സ്യ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി. വെ​ട്ടൂ​രി​ല്‍ വി​റ്റ മ​ത്സ്യം ക​ഴി​ച്ചാ​ണ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്. പി​ന്നാ​ലെ വെ​ട്ടൂ​രി​ല്‍ വ​റ്റ മ​ത്സ്യ​ത്തി​ന്‍റെ വി​ല്‍​പ​ന നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വ​റ്റ മ​ത്സ്യ​ത്തി​ന്റെ ചാ​ക​ര​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​പ​ണി​യി​ല്‍ നി​ന്നും മ​ത്സ്യം വാ​ങ്ങി ഉ​പ​യോ​ഗി​ച്ച ചി​ല​ര്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ത്സ്യം വാ​ങ്ങു​മ്പോ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ത്സ്യ​ങ്ങ​ള്‍ മാ​ത്ര​മേ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Be the first to comment

Leave a Reply

Your email address will not be published.


*