India

തിരിച്ചെത്തി ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; വീഡിയോ വൈറൽ

ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ കാർ ഡ്രൈവറോട് കാണിച്ച എളിമയാർന്ന പെരുമാറ്റം ശ്രദ്ധേയമാകുന്നു. വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർക്ക് ഹസ്തദാനം നൽകാൻ മറന്നകാര്യം തിരിച്ചറിഞ്ഞ അദ്ദേഹം, തിരികെ […]
Latest

“ക്ഷമ മാത്രമാണ് സ്വാതന്ത്ര്യവും വെളിച്ചവും തിരികെ തരുന്നത്”: ലെയോ പാപ്പ

ക്ഷമയും ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹവുമാണ് ക്രിസ്തീയജീവിതത്തിന്റെ യഥാർഥ അടിത്തറയെന്നും, ക്ഷമിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് സ്വാതന്ത്ര്യവും ജീവിതത്തിലേക്ക് വെളിച്ചവും തിരികെ ലഭിക്കൂ എന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. “പാപമോചനവും ക്ഷമയും നൽകുന്നതിലൂടെ മാത്രമേ വെളിച്ചത്തിലേക്ക് മടങ്ങിവരാൻ സാധിക്കൂ. മനുഷ്യന്റെ ഭൗതികവും […]
Kerala

കന്നിമാസ പൂജകൾക്കായി ശബരിമല നട 16-ന് തുറക്കും

കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഈ മാസം 16-ന് തുറക്കും. സെപ്റ്റംബർ 16-ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്‌ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി ക്ഷേത്രനട തുറന്ന് ദീപം തെളിയിക്കും. ഇതിന് ശേഷം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ തീ പകരുന്ന ചടങ്ങും […]
Latest

9/11 രക്ഷാപ്രവർത്തകർക്കായി ഇറ്റലിയിൽ നിർമ്മിച്ച പ്രത്യേക വെങ്കലമണി ന്യൂയോർക്കിൽ അനാച്ഛാദനം ചെയ്തു

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രക്ഷാപ്രവർത്തകർക്കായും തുടർന്ന് ഗ്രൗണ്ട് സീറോയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മരണപ്പെട്ടവർക്കായും ഇറ്റലിയിലെ പുരാതന നിർമ്മാണശാല നിർമ്മിച്ച പ്രത്യേക വെങ്കലമണി ന്യൂയോർക്കിൽ അനാച്ഛാദനം ചെയ്തു. ഇറ്റലിയിലെ അന്യോണെയിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ മരിനെല്ലി പൊന്തിഫിക്കൽ ബെൽ ഫൗണ്ട്രി നിർമ്മിച്ച 200 […]
Kerala

കൊച്ചി മെട്രോയുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് രേഖകൾ ചോർത്തിയതായി പരാതി

മെട്രോ റെയിൽ ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടറും പ്രിന്ററും ഹാക്ക് ചെയ്‌ത്‌ ഔദ്യോഗിക രേഖകൾ ചോർത്തി പ്രചരിപ്പിച്ച സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ നാലാം നിലയിലുള്ള കെ.എം.ആർ.എൽ കോർപ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടറും ഐ.ടി വിഭാഗം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന […]
Latest

ഫീനിക്സിൽ ചാർളി കിർക്കിന്റെ സ്മാരകപ്രതിമ അജ്ഞാതർ വികൃതമാക്കി

അമേരിക്കയിലെ യാഥാസ്ഥിതിക രാഷ്ട്രീയപ്രവർത്തകനും ‘ടേണിംഗ് പോയിന്റ് ആക്ഷൻ’ സ്ഥാപകനുമായ അന്തരിച്ച ചാർളി കിർക്കിന്റെ സ്മാരകപ്രതിമ അജ്ഞാതർ തകർത്തു. ഫീനിക്സിലെ സംഘടനയുടെ ആസ്ഥാനത്തിനു പുറത്ത് സ്ഥാപിച്ചിരുന്ന പ്രതിമയിലാണ് ഞായറാഴ്ച രാത്രി ചുവന്ന പെയിന്റ് ഒഴിച്ച് വികൃതമാക്കിയത്. ചാർളി കിർക്ക് വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ പ്രതിമ […]
Health

കാലാവധി കഴിഞ്ഞ കാൻസർ മരുന്ന് പുതിയ പാക്കറ്റിലാക്കി വിറ്റഴിച്ചു, ഫാർമസി ഉടമ അറസ്റ്റിൽ

വ്യാജ കാൻസർ മരുന്നുകൾ വിൽക്കുന്ന റാക്കറ്റ് പിടിയിൽ. ബംഗ്ളൂരു പൊലീസും ഡ്രഗ്‌സ് കൺട്രോൾ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിർണായക വിവരം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാർമസി ഉടമയായ വീരേഷ് കുമാർ ജെയിനെ പൊലീസ് അറസ്റ്റ് ചെയ്തു.  മിനർവ സർക്കിളിന് സമീപമുള്ള ഇയാളുടെ ‘കൃപ ഹെൽത്ത്‌കെയർ’ എന്ന ഫാർമസി […]
Latest

2027-ലെ ഹജ്ജ് കർമ്മത്തിനായുള്ള യുഎഇയിലെ രജിസ്ട്രേഷൻ ഇന്ന് മുതൽ

2027-ലെ ഹജ്ജ് സീസണിനായുള്ള രജിസ്ട്രേഷൻ നടപടികൾ യുഎഇയിൽ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സക്കാത്ത് അറിയിച്ചു. രാജ്യത്തെ പൗരന്മാർക്ക് സെപ്റ്റംബർ 14 മുതൽ 25 വരെ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും ഹജ്ജിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരെ […]
Kerala

വീണയുടെ ചുവന്ന ഡയറി ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ ഇഡി

മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ  നിർണായക നീക്കം. ടി. വീണയിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ ഫോറൻസിക് പരിശോധനകൾക്കായി കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം.  ഭാവിയിൽ കുറ്റപത്രവുമായി കോടതിയിൽ എത്തുമ്പോൾ പിടിച്ചെടുത്ത രേഖകളുടെയും കയ്യക്ഷരത്തിന്റെയും ആധികാരികതയും വിശ്വാസ്യതയും സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി നിയമോപദേശം തേടിയിട്ടുള്ള ഇഡി, ഡയറി എഴുതിയത് വീണ തന്നെയാണ് എന്ന് […]
Latest

നേപ്പാളിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി കാരിത്താസ് നേപ്പാളും യുഎസ് സർക്കാരും

ചൈന-നേപ്പാൾ അതിർത്തിയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടർന്ന് ഭോട്ടെകോശി നദീതടത്തിലുണ്ടായ പ്രളയത്തിലും നാശനഷ്ടങ്ങളിലും പെട്ടവരെ സഹായിക്കാൻ സജീവമായി രംഗത്തിറങ്ങി കാരിത്താസ് നേപ്പാൾ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി കത്തോലിക്കാ ദുരിതാശ്വാസ ഏജൻസിയായ കാത്തലിക് റിലീഫ് സർവീസസും (CRS) യു.എസ് സർക്കാരും കാരിത്താസ് നേപ്പാളിന് പിന്തുണ പ്രഖ്യാപിച്ചു. ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ആശ്വാസ […]