ടെഹ്റാൻ: ടെഹ്റാനിലുടനീളം ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന ചിത്രങ്ങളും ബാനറുകളും സ്ഥിപിച്ച് ഇറാൻ. ടെഹ്റാനിലെ തിരക്കേറിയ എങ്കെലാബ് സ്ക്വയറിൽ ഉയർന്ന കൂറ്റൻ ബിൽബോർഡിൽ തലകുനിച്ച് അഴിക്കുള്ളിൽ നിൽക്കുന്ന നിലയിലാണ് യുഎസ് പ്രസിഡന്റ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന മുന്നറിയിപ്പും ഇതിലുണ്ട്.
തൊട്ടടുത്തുള്ള മറ്റൊരു ബിൽബോർഡിൽ ട്രംപിനൊപ്പം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളാണുള്ളത്.
പശ്ചിമേഷ്യൻ യുദ്ധത്തിന് തിരികൊളുത്തി ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ചത്വരത്തിൽ തടിച്ചുകൂടി. ചുവന്ന പതാകകൾ വീശിയും ‘രക്തച്ചൊരിച്ചിലുണ്ടാകും’ എന്നെഴുതിയ ബാനറുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.

Be the first to comment