കൊച്ചി: മുണ്ടംവേലി ലൈഫ് മിഷന് ഫ്ലാറ്റ് നിവാസികളുടെ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. പകരം താമസസൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ് ഫ്ലാറ്റ് നിവാസികള്‍. ഫ്ലാറ്റ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.
ഗാന്ധിനഗര്‍ പി ആന്‍ഡ് ടി കോളനിയിലെ 78 കുടുംബങ്ങള്‍ 2024 ജനുവരി 30ന് ആണ് മുണ്ടംവേലി ഫ്ലാറ്റില്‍ താമസം തുടങ്ങിയത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദുരിതം ആരംഭിച്ചു. പ്രീ എന്‍ജിനീയറിംഗ് ബില്‍ഡിംഗ് ടെക്നോളജി പ്രകാരം നിര്‍മിച്ച ഫ്ലാറ്റുകള്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതു കാരണം കിടന്നുറങ്ങാനോ പാചകം ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്.
മേല്‍ക്കൂരയും പുറംഭിത്തികളും ചോര്‍ന്ന് വെള്ളം താഴേക്കിറങ്ങും. മുകളിലെ മുറികളിലെ ശുചിമുറികളില്‍ നിന്നുള്ള മലിനജലം താഴെയുള്ള താമസക്കാരുടെ അടുക്കളയിലും കിടപ്പുമുറികളിലും വീഴുന്നുണ്ട്. വാട്ടര്‍ ടാങ്കുകള്‍ പലതും വിള്ളല്‍ വീണ് അപകടാവസ്ഥയിലാണ്. ഫ്ലാറ്റില്‍ താമസിക്കുന്ന തങ്ങള്‍ മരിച്ചുവീഴുന്നതു വരെ കാത്തു നില്‍ക്കാതെ പകരം താമസസൗകര്യം ഒരുക്കണമെന്നാണ് ഫ്ലാറ്റ് നിവാസികളുടെ ആവശ്യം.

Be the first to comment