സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

മുംബൈ: അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിലക് വർമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൗമാര താരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും പ്രഭ്സിമ്രാൻ സിംഗും ടീമിലിടം നേടിയപ്പോൾ, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, റിങ്കു സിംഗ് എന്നിവരും ടീമിൽ ഉൾപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*