ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

ജോൺസൺ മാസ്റ്റർ ഫൗണ്ടേഷന്റെ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബർ 9ന് തൃശൂരിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമർപ്പിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശ്ശൂർ ബിഷപ്പ് പാലസ്സിനോട് ചേർന്നുള്ള DBCLC ഹാളിൽ ഡിസംബർ 9 ന് 5.30 ന് അവാർഡ് സമ്മേളനം നടക്കും. തുടർന്ന് ‘രാജഹംസമേ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജോൺസൺ സംഗീതസന്ധ്യ കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*