കൊച്ചി: ഫോർട്ട് കൊച്ചിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. അമരാവതി വിശാലാശി-പറമ്പിൽ താമസിക്കുന്ന ലക്ഷ്മി ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ കണ്ണനെ പൊലിസ് അറസ്റ്റുചെയ്തു. മദ്യപിക്കാൻ പണം നൽകിയില്ലെന്ന പേരിലായിരുന്നു ക്രൂരമായ കൊലപാതകം.
പ്രതി സ്ഥിരമായി മദ്യപിക്കാൻ വേണ്ടി പണം ആവശ്യപ്പെടുകയും കൊടുക്കാതിരിക്കുമ്പോൾ അമ്മയെ മർദിക്കാറുണ്ടെന്നുമാണ് വിവരം. ശനിയാഴ്ച രാവിലെ പണം ചോദിച്ചപ്പോൾ ലക്ഷ്മി കൊടുത്തില്ല,
തുടർന്ന് വൈകുന്നേരം മദ്യപിച്ച് വന്ന കണ്ണൻ അമ്മയെ മർദിക്കുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Be the first to comment