ക​ടം വീ​ട്ടാ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം; എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ

ജ​യ്പൂ​ർ: കു​ടും​ബ​ത്തി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി എ​ൻ​ജി​നീ​യ​ർ സ്വ​ന്തം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം ആ​സൂ​ത്ര​ണം ചെ​യ്തു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​ച്ചാ​ണ് ഇ​യാ​ൾ നാ​ട​കം ക​ളി​ച്ച​ത്. ജ​യ്പൂ​ർ പൊ​ലി​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ പ്ര​തി​യെ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റി​ഷി​കേ​ശി​ൽ നി​ന്ന് പി​ടി​കൂ​ടി. ജ​യ്പൂ​ർ സ്വ​ദേ​ശി ദീ​പ​ക് കു​മാ​ർ മാ​ലി​യാ​ണ് (22) പി​ടി​യി​ലാ​യ​ത്.

സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ക​ട​ബാ​ധ്യ​ത​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി​യാ​ണ് സ്വ​ന്തം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ത​നി​ക്ക് പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും വ​രു​ത്തി​തീ​ർ​ക്കാ​ൻ ദീ​പ​ക് എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​ർ​മി​ച്ചു. ത​നി​ക്ക് പ​ണം ന​ൽ​കി​യാ​ൽ മാ​ത്ര​മേ മോ​ചി​പ്പി​ക്കു​ക​യു​ള്ളൂ എ​ന്ന് കാ​ണി​ച്ച് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ ത​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്തു. ശ​രീ​ര​ത്തി​ൽ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന് കു​ത്തി​വ​യ്ക്കു​മ്പോ​ൾ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ വീ​ഡി​യോ​യാ​ണ് ഇ​യാ​ൾ ആ​ദ്യം നി​ർ​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ അ​ട​ക്കം ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ അ​യ​ച്ചു.

തു​ട​ർ​ന്ന് ദീ​പ​കി​ന്‍റെ ബ​ന്ധു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​യ്പൂ​ർ, മ​ഥു​ര, ഉ​ജ്ജൈ​ൻ, ഡ​ൽ​ഹി, ഹ​ൽ​ദ്വാ​നി, നൈ​നി​റ്റാ​ൾ, ഹ​രി​ദ്വാ​ർ, റി​ഷി​കേ​ശ് തു​ട​ങ്ങി​യ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ക്കാ​ൻ പൊ​ലി​സ് ഇ​രു​ന്നൂ​റി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഒ​ടു​വി​ൽ റി​ഷി​കേ​ശി​ലെ ല​ക്ഷ്മ​ൺ ജൂ​ല​യ്ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ദീ​പ​ക് കു​മാ​റി​നെ പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

Be the first to comment

Leave a Reply

Your email address will not be published.


*