വീഴ്ചയാണ് ട്രെൻഡ്; രാജ്യാന്തര വിപണിക്കുപിന്നാലെ സംസ്ഥാനത്തും കൂപ്പുകുത്തി സ്വർണം

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 130 രൂപ കുറഞ്ഞ് 10,670 രൂപയിലെത്തി.

നാലുദിവസത്തെ കുതിപ്പിനു ശേഷം വ്യാഴാഴ്ച സ്വർണവില നിശ്ചലമായിരുന്നു. രാജ്യാന്തരവില സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയെ നേരിട്ടപ്പോഴാണ് സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച സ്വർണം തിരിച്ചുകയറിയത്. ഈ വാരാദ്യം കയറ്റം തുടർന്ന സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിക്കുകയാണുണ്ടായത്. പിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്നു. ബുധനാഴ്ച കയറ്റം തുടർന്ന സ്വർണവില ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഉയരുകയാണുണ്ടായത്.

ഒക്ടോബർ 11ന് കുറിച്ച പവന് 1,11,040 രൂപയെന്ന വിലയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അവിടെനിന്ന് ദിവസങ്ങൾക്കിടെ കുറഞ്ഞത് 6,500 രൂപയാണ്.

ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 4,031 ഡോളറിൽ നിന്ന് 3,988 ഡോളറിലേക്ക് കൂപ്പുകുത്തിയതോടെയാണ് കേരളത്തിലും വില താഴേക്കുപോയത്. നിലവിൽ അൽപം മെച്ചപ്പെട്ട് 3,991 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, വെള്ളി വിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*