ചെന്നൈ: ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി. നിലവില്‍ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. ആന്ധ്ര, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയുമായി 53 ട്രെയിനുകളും റദ്ദാക്കി.
അതേസമയം, കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. അര്‍ണബ് ബുധനാഴ്ച ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ കാറ്റ്15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Be the first to comment