പ​ത്ത​നം​തി​ട്ട​യി​ൽ ര​ണ്ടി​ട​ത്ത് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. അ​ടൂ​ർ പ​ഴ​കു​ള​ത്തും കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ലി​ലും കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം ന​ട​ന്ന​ത്. ഈ ​മാ​സം 26ന് ​വൈ​കു​ന്നേ​ര​മാ​ണ് അ​ടൂ​ർ പ​ഴ​കു​ള​ത്ത് ഒ​മ്പ​ത് വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

ക​നാ​ൽ റോ​ഡി​ൽ കാ​ടു​മൂ​ടി​യ വി​ജ​ന​മാ​യ ഭാ​ഗ​ത്ത് വ​ച്ചാ​ണ് കാ​റി​ൽ എ​ത്തി​യ ര​ണ്ടു പേ​ർ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി​ക​ളെ കാ​റി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റൊ​രു വീ​ട്ട​മ്മ ക​ണ്ട​തി​നാ​ൽ കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ള നി​റ​ത്തി​ലു​ള്ള കാ​റി​ൽ എ​ത്തി​യ ഒ​രു സ്ത്രീ​യും മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ പു​രു​ഷ​നു​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ മൊ​ഴി.

പി​ന്നാ​ലെ​യാ​ണ് കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ലി​ലും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ഒ​റ്റ​ത്തേ​ക്ക് കൊ​ച്ചു​ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും അ​ഞ്ചാം ക്ലാ​സു​കാ​ര​നെ​യാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടാം എ​ന്ന് പ​റ​ഞ്ഞാ​ണ് കാ​റി​ൽ എ​ത്തി​യ സ്ത്രീ​യും പു​രു​ഷ​നും കു​ട്ടി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ കാ​റോ​ടി​ച്ചു പോ​യി. ഒ​രേ സം​ഘം ത​ന്നെ​യാ​ണ് ര​ണ്ടി​ട​ത്തും എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പൊ​ലി​സ്.

Be the first to comment

Leave a Reply

Your email address will not be published.


*