ഊ​ബ​ർ ടാ​ക്‌​സി​യി​ൽ യു​വ​തി​ക്ക് നേ​രെ ഭീ​ഷ​ണി; ഇ​ര​ട്ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു, കാ​റി​ൽ പൂ​ട്ടി​യി​ട്ട് ആക്രമണം

ഗു​രു​ഗ്രാം: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ലേ​ക്ക് ഊ​ബ​ർ ടാ​ക്‌​സി​യി​ൽ യാ​ത്ര ചെ​യ്ത സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ യു​വ​തി​ക്ക് നേ​രെ ഡ്രൈ​വ​റു​ടെ ഭീ​ഷ​ണി. ആ​പ്പി​ൽ കാ​ണി​ച്ച നി​ര​ക്കി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ കാ​റി​ൽ പൂ​ട്ടി​യി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ യു​വ​തി ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

പു​ല​ർ​ച്ചെ 4:45-ഓ​ടെ​യാ​ണ് യു​വ​തി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ലേ​ക്ക് ഊ​ബ​ർ ടാ​ക്‌​സി ബു​ക്ക് ചെ​യ്ത​ത്. ഏ​ക​ദേ​ശം 20 മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഈ ​യാ​ത്ര​യ്ക്ക് ആ​പ്പി​ൽ കാ​ണി​ച്ച തു​ക 625 രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര അ​വ​സാ​നി​ച്ച​പ്പോ​ൾ ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് 1479 രൂ​പ​യാ​ണ്. റാ​പ്പി​ഡോ ആ​പ്പി​ൽ ഇ​തേ ദൂ​ര​ത്തി​ന് കാ​ണി​ച്ച നി​ര​ക്കി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് കാ​ണി​ച്ചാ​യി​രു​ന്നു ഡ്രൈ​വ​ർ ഇ​ത്ര​യും വ​ലി​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഊ​ബ​റി​ൽ ബു​ക്ക് ചെ​യ്ത യാ​ത്ര​യ്ക്ക് റാ​പ്പി​ഡോ​യി​ലെ നി​ര​ക്ക് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ആ​പ്പി​ൽ കാ​ണി​ച്ച യ​ഥാ​ർ​ഥ തു​ക​യാ​യ 625 രൂ​പ യു​വ​തി ന​ൽ​കി​യെ​ങ്കി​ലും കൂ​ടു​ത​ൽ പ​ണം ന​ൽ​കാ​തെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ല​ഗേ​ജ് എ​ടു​ക്കാ​ൻ ഡ്രൈ​വ​ർ അ​നു​വ​ദി​ച്ചി​ല്ല. കാ​റി​ന്‍റെ വാ​തി​ലു​ക​ൾ പൂ​ട്ടി​യി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ യു​വ​തി​യു​ടെ കൈ​യി​ൽ പി​ടി​ച്ച് ത​ട​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ല​ഗേ​ജു​മാ​യി വീ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ഡ്രൈ​വ​ർ പി​ന്തു​ട​രു​ക​യും വീ​ടി​ന്‍റെ ഗേ​റ്റ് ബ​ല​മാ​യി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. യു​വ​തി വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച​തോ​ടെ ഡ്രൈ​വ​ർ ഗേ​റ്റി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​തു. ഊ​ബ​റി​ന്‍റെ സു​ര​ക്ഷാ സ​ഹാ​യ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി.

യു​വ​തി​യു​ടെ പോ​സ്റ്റ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു വ​ന്ന​ത്. പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഗു​രു​ഗ്രാം പൊ​ലി​സ് വി​വ​ര​ങ്ങ​ൾ തേ​ടി യു​വ​ത്തി​യെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി ഊ​ബ​ർ ക​മ്പ​നി​യും രം​ഗ​ത്തെ​ത്തി. യു​വ​തി​യു​ടെ യാ​ത്ര​യ്ക്ക് കാ​ര​ണ​ക്കാ​ര​നാ​യ ഡ്രൈ​വ​റെ സ്ഥി​ര​മാ​യി വി​ല​ക്കി​യ​താ​യും പൊ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ഊ​ബ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Be the first to comment

Leave a Reply

Your email address will not be published.


*