കൊച്ചി: പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. പുത്തൻവേലിക്കര വില്ലേജ്, കോഴിത്തുരുത്ത് കരയിൽ, കളപ്പുര പറമ്പിൽ വീട്ടിൽ വിജയൻ (77) നെയാണ് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ് കുമാർ ഹാജരായി. 2021 ഒക്ടോബർ 18ന് ആണ് കേസിന് ആസ്പദമായ സംഭവം. പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ പിഎ സിന്ധു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഹരിക്കുട്ടൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടത്തുകയും, തുടർന്ന് അന്നത്തെ സബ് ഇൻസ്പെക്ടർ വിക്കി ജോസഫ് ആണ് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും 12 രേഖകൾ തെളിവിൽ ഹാജരാക്കുകയും ചെയ്തു. പ്രതി പിഴത്തുക അടക്കാതിരുന്നാൽ 6 മാസം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി പ്രത്യേക ഉത്തരവിട്ടു.

Be the first to comment