ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടം നിയമസഭയിൽ ഉന്നയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ല ശക്തമായ നടപടി ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതാണ്. സംഭവം നടന്നയുടൻ സ്ഥലം എംഎൽഎ തന്നെ ഫോണിൽ വിളിച്ചാണ് കാര്യം പറയുന്നത്. അപ്പോൾ തന്നെ മനസ്സിലായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന്. ഡിജിപിയുമായി ബന്ധപ്പെടുയുകയും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് എന്ത് അടിസ്ഥാനത്തിലായിരുന്നുവെന്നും ചോദിച്ചു. അത് തന്റെ ഉത്തരവാദിത്വമാണ്. പൊലീസ് തെറ്റുചെയ്താൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല രമേശ് ചെന്നിത്തല സഭയിൽ വ്യക്തമാക്കി.

ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്നാണ്. ഒരു പാവപ്പെട്ട മനുഷ്യൻ സ്കൂട്ടറിൽ പോകുകയായിരുന്നു. അയാൾ ഭക്ഷണം കൊണ്ടുപോയിട്ടുവേണം കുടുംബത്തിന് കഴിക്കാൻ. മൂന്ന് ആവശ്യങ്ങളാണ് കുടുംബത്തിന് ഉള്ളത്.അതെല്ലാം അംഗീകരിച്ചത് കൊണ്ടാണ് ഇന്നലെ നടന്ന സമരം അവസാനിപ്പിച്ചത്. ജുവനൈൽ മജിസ്‌ട്രേറ്റ് ഒരു കാരണവശാലും വാഹനമോടിച്ച 17 കാരന് ജാമ്യം അനുവദിക്കരുത്. ജഡ്ജിയുടെ പേരിൽ നടപടിയെടുക്കാൻ സർക്കാരിന് സാധ്യമല്ല. ചെയ്യാൻ കഴിയുന്നത് വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കേസ് എടുക്കാം എന്നുള്ളതാണ്. അത് ചെയ്തിട്ടുണ്ട്. ഈ വിവരം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ചേരാനല്ലൂർ വിഷയത്തിൽ തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും. ഒരു പണക്കാരനും സ്വാധീനം ചെലുത്താൻ ഈ ഗവൺമെൻറ് സമ്മതിക്കുകയില്ല. ജഡ്ജി അല്ല ആരായാലും ശരി. ജഡ്ജി ഒരു വലിയ കാര്യം ചെയ്തു. പൊലീസ് സ്റ്റേഷനിൽ പോയി. ഔദ്യോഗിക കാര്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോകരുത്. സ്റ്റേഷനിൽ ചെന്ന് ജഡ്ജി പൊട്ടിത്തെറിക്കുകയായിരുന്നു. ‘ഹിസ് ബിഹേവിയർ വാസ് വെരി റൂഡ്’, പാവപ്പെട്ട മനുഷ്യനെയും കുടുംബത്തെയും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും രമേശ് ചെന്നിത്തല പറഞ്ഞു.

നെടുമ്പാശേരിയിൽ വാഹനാപകടം ഉണ്ടായപ്പോൾ എത്ര വേഗത്തിലാണ് പൊലീസ് ഇടപെട്ടത്. ഗൗരവത്തോടെയാണ് അറസ്റ്റ് ഉണ്ടായത്. 4 ബാറിൽ കയറിയാണ് പ്രതി മദ്യപിച്ചത്. അമിതവേഗതയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളടക്കം ലഭിച്ചു. നിശാന്തിനി ഐപിഎസിനെയാണ് അതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സേനയിൽ ചെയ്യാവുന്ന മുഴുവൻ കാര്യങ്ങളും ചെയ്തു. ഇപ്പോൾ അയാൾക്ക് ജാമ്യം പോലും ലഭിച്ചിട്ടില്ല. ഇതിൽ കൂടുതൽ പൊലീസിന് എന്താണ് ചെയ്യാൻ കഴിയുന്നത്. ഒരു എംഎൽഎയും ഈ കേസിൽ ഇടപെട്ടിട്ടില്ല.

ഇന്ന് ഒരു അതിക്രമവും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇനി അഥവാ ഉണ്ടായാൽ അവരെ സംരക്ഷിക്കുന്ന സർക്കാരല്ല ഇത് അവർക്കെതിരെ നടപടി സ്വീകരിക്കും. എന്തായാലും വെറും 5 മാസം കൊണ്ട് കേരളപൊലീസിലെ കുഴപ്പക്കാരുടെ സേനയാക്കി മാറ്റാനാകില്ല. 5 മാസം കൊണ്ട് കേരളത്തിലെ പൊലീസ് സേനയുടെ മുഴുവൻ കുറ്റകൃത്യങ്ങൾക്കും നേത്യത്വം കൊടുക്കാൻ പ്രോത്സാഹിപ്പിക്കുന്നയാളാണ് താനെന്ന് എ സി മൊയ്തീനെ പോലെ ഒരാൾ പറഞ്ഞത് തനിക്ക് വിഷമമുണ്ട്, അദ്ദേഹം അങ്ങിനെ പറയാൻ പാടിലായിരുന്നുവെന്നും ആഭ്യന്തര മന്ത്രി സഭയിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*