കാ​പ​ട്യ​ത്തി​നും പ​രി​ധി​യു​ണ്ട്! കോൺഗ്രസിന് പ്രതിരോധവുമായി സിജെപി  

ന്യൂ​ഡ​ൽ​ഹി: ഖാർഗെയുടെ വിവാദ ബാപ്പ് പരാമർശത്തിൽ കോൺഗ്രസിന് പ്രതിരോധം തീർത്ത് സിജെപി. കാപട്യത്തിനും ഒരു പരിധിയുണ്ടെന്ന അടിക്കുറിപ്പോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിജെപിയുടെ പ്രതിരോധം.

മല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ‘മോ​ദി കാ ​ബാ​പ്പ്’ പ​രാ​മ​ർ​ശ​ത്തി​ൽ അ​സ്വ​സ്ഥ​രാ​കു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​മി​ത് ഷാ​യു​ടെ ‘രാ​ഹു​ൽ ഗാ​ന്ധി കാ ​നാ​നി’ പ​രാ​മ​ർ​ശ​ത്തി​ൽ അ​സ്വ​സ്ഥ​രാ​കാ​ത്ത​ത് എ​ന്തെ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സി​ജെ​പി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

പൊ​തു​പ​രി​പാ​ട​ക്കി​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ‘മോ​ദി ന​ഹി ജാ​യേ​ഗ’ എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞ വ്യ​ക്തി​ക്ക് മ​റു​പ​ടി​യാ​യി ‘മോ​ദി കാ ​ബാ​പ്പ് ഭി ​ജാ​യേ​ഗ’ എ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ പ​റ​ഞ്ഞ​ത്. മോ​ദി മാ​ത്ര​മ​ല്ല മോ​ദി​യു​ടെ അ​ച്ഛ​നും അ​ധി​കാ​ര​ത്തി​ൽ നി​ന്നും പോ​കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശം. ഇ​തി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​രു​വു ഗു​ണ്ട​യു​ടെ ഭാ​ഷ​യി​ലാ​ണ് ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ച​തെ​ന്നാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശ​ഖേ​ർ പ​റ​ഞ്ഞ​ത്. ‌

എ​ന്നാ​ൽ പൗ​ര​ത്വ ഭേദഗിക്കെതിരായ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ സ​മ​യ​ത്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​രാ​ഹു​ൽ ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​തി​ന് മ​റു​പ​ടി​യെ​ന്നോ​ണം സി​ജെ​പി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി​യ​ല്ല, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മു​ത്ത​ശ്ശി ഇ​ന്ദി​രാ ഗാ​ന്ധി വ​ന്നാ​ലും പൗ​ര​ത്വ നി​യ​മ​ത്തി​ൽ നി​ന്നും മോ​ദി സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ബാ​പ്പ് പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ കോ​ൺ​ഗ്ര​സി​ന്‍റെ ര​ക്ഷ​യ്ക്കെ​ന്നോ​ണ​മാ​ണ് സി​ജെ​പി ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. 

Be the first to comment

Leave a Reply

Your email address will not be published.


*