പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി ഉൾപ്പെടെയുള്ള പദ്ധതികൾ സ്വകാര്യ ബസ് സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവിധ ബസുടമ സംഘടനകൾ അറിയിച്ചു.
നവംബർ മൂന്നിനുള്ളിൽ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനകൾ അറിയിച്ചു. ആറ് സ്വകാര്യ ബസുടമ സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രിയദർശിനി പദ്ധതിക്ക് പുറമേ നിരക്ക് വർധന, കുട്ടികളുടെ കൺസഷൻ ചാർജിൽ കാലാനുസൃതമായ മാറ്റം എന്നീ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

Be the first to comment