സിറിയയിലെ ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ജോർദാൻ

ജോർദാനിലെ ഹമൂദ് ഗ്രാമത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി, തെക്കൻ സിറിയയിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി റോയൽ ജോർദാനിയൻ എയർഫോഴ്സ് ശക്തമായ വ്യോമാക്രമണം നടത്തി. ഭീകരവാദികളുടെ ഒളിത്താവളങ്ങൾ തകർത്തതായി ജോർദാൻ ആംഡ് ഫോഴ്സ്-അറബ് ആർമി വ്യക്തമാക്കിയതായും ജോർദാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളും തീവ്രവാദ ഭീഷണികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി. രാജ്യത്തിന്റെ പരമാധികാരവും സമാധാനാന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്ന ഏത് ശക്തികൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് ജോർദാൻ ആംഡ് ഫോഴ്സ് മുന്നറിയിപ്പ് നൽകി.

ദൈവാലയത്തിൽ നടന്ന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച സൈന്യം, തീവ്രവാദ ആശയങ്ങളെയും അക്രമങ്ങളെയും പൂർണ്ണമായും തുടച്ചുനീക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ജോർദാനെ സുരക്ഷിതമായി നിലനിർത്താൻ തങ്ങൾ സദാ സജ്ജമാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*