കക്കാടംപൊയില്‍ സന്ദര്‍ശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, ഏഴ് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കൂടരഞ്ഞി – കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മാറാട് സ്വദേശി സായന്ത് ആണ് മരിച്ചത്.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമെന്നാണ് വിവരം. മാറാട് സ്വദേശികളായ ആദർശ്, അമൽ, അക്ഷയ്, സനൂജ്, അഷ്റഫ്, അമിത് എന്നിവർക്കാണ് പരിക്കേറ്റത്. 

കൂടരഞ്ഞി – കക്കാടംപൊയില്‍ പാതയില്‍ പീടികപ്പാറ പള്ളിക്ക് സമീപം യുവാക്കള്‍ സഞ്ചരിച്ച ഓപ്പണ്‍ ജീപ്പ് ആണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.  ഇറക്കവും വളവുമുള്ള പീടികപ്പാറ ഭാഗത്തുവച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*