‌ജെ​ൻ​സി വൈ​ബ് പി​ടി​ക്കാ​ൻ ഇ​നി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ‌ സോ​ണി​യ​യും, അ​ക്കൗ​ണ്ട് തു​റ​ന്നു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു. ത​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ‘ബി​ലോം​ഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്’​എ​ന്ന ആ​ത്മ​ക​ഥ​യു​ടെ ആ​ദ്യ ദൃ​ശ്യം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് 79-കാ​രി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ സു​ഹൃ​ത്ത് മ​ഞ്ജു ദു​ബെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ പോ​സ്റ്റ്.

സ്നേ​ഹം, ക​ട​മ, ന​ഷ്ടം, സ്വ​ന്തം ഇ​ടം ക​ണ്ടെ​ത്ത​ൽ എ​ന്നി​ങ്ങ​നെ ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​വി​ധ ഏ​ടു​ക​ളാ​ണ് സോ​ണി​യാ ഗാ​ന്ധി ത​ന്‍റെ പു​സ്ത​ക​ത്തി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന​ത്.
ന​വം​ബ​ർ 10-ന് ​ആ​ൽ​ഫ്ര​ഡ് എ ​ക്നോ​പ്പ് ആ​ണ് പു​സ്ത​കം ലോ​ക​മെ​മ്പാ​ടും പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഹാ​ർ​പ്പ​ർ കോ​ളി​ൻ​സ് ആ​ണ് പ്ര​സാ​ധ​ക​ർ.

യു​ദ്ധാ​ന​ന്ത​ര ഇ​റ്റ​ലി​യി​ലെ ബാ​ല്യ​കാ​ലം, കേം​ബ്രി​ഡ്ജി​ൽ വെ​ച്ചു​ള്ള രാ​ജീ​വ് ഗാ​ന്ധി​യു​മാ​യു​ള്ള പ്ര​ണ​യം, ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും കൊ​ല​പാ​ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക സം​ഭ​വ​ങ്ങ​ൾ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

‌പു​സ്ത​ക​ത്തി​ലെ ഉ​ള്ള​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൻ​ഗ്വി​ൻ റാ​ൻ​ഡം ഹൗ​സ് ഇ​ന്ത്യ​യു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​യ​തും, തു​ട​ർ​ന്ന് ഹാ​ർ​പ്പ​ർ കോ​ളി​ൻ​സ് ഇ​ന്ത്യ​ൻ പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യ​തും വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ർ​എ​സ്എ​സ്, ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​റ്റാ​ൻ ത​യ്യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ക​രാ​ർ റ​ദ്ദാ​ക്ക​ൽ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് സോ​ണി​യ ഗാ​ന്ധി​യു​ടെ​യും ഈ ​പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

Be the first to comment

Leave a Reply

Your email address will not be published.


*