ഉ​പേ​ക്ഷി​ക്കു​ന്ന​ത് ന​ന്ദി​കേ​ട​ല്ല, ജീ​വി​തം പ​ഠി​പ്പി​ച്ച പാ​ഠം; ഒ​ളി​യ​മ്പു​മാ​യി പി.​പി.ദി​വ്യ

ക​ണ്ണൂ​ർ: സി​പി​എ​മ്മി​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ. ഫേ​യ്സ്ബു​ക്ക് കു​റി​പ്പു​മാ​യി​ട്ടാ​ണ് ദി​വ്യ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ ശ​രി​യെ​ന്ന് തോ​ന്നി​യ​തെ​ല്ലാം എ​ക്കാ​ല​വും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല എ​ന്ന കു​റി​പ്പി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ നി​ല​പാ​ടു​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളാ​ണ് ദി​വ്യ ന​ൽ​കു​ന്ന​ത്.

ഒ​രു ക​ര​യി​ൽ​നി​ന്ന് മ​റു​ക​ര​യി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​തി​നെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചു​മ​ന്നു​ന​ട​ക്കേ​ണ്ട​തി​ല്ല. അ​തി​നെ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ന​ന്ദി​കേ​ട​ല്ല. ജീ​വി​തം പ​ഠി​പ്പി​ച്ച പാ​ഠ​മാ​ണെ​ന്നും ബു​ദ്ധ​ന്‍റെ ക​ഥ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് ദി​വ്യ കു​റി​ച്ചു. നീ​തി വൈ​കി​യേ​ക്കാം എ​ന്നാ​ൽ സ​ത്യ​ത്തി​ന്‍റെ ശ​ബ്ദം ഒ​രി​ക്ക​ലും മ​ങ്ങി​ല്ലെ​ന്നും പോ​സ്റ്റി​ലു​ണ്ട്.

ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന കെ. ​ന​വീ​ൻ ബാ​ബു​വു മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പി.​പി.​ദി​വ്യ രാ​ജി​വ​ച്ച​ത്. തു​ട​ർ​ന്ന് സി​പി​എം ദി​വ്യ​യെ പാ​ർ​ട്ടി​യി​ൽ ത​രം​താ​ഴ്ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന സി​പി​എം ക​ണ്ണൂ​ർ വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലും ദി​വ്യ​യ്ക്ക് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​രു​ന്നി​ല്ല.

ഇ​തോ​ടെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ലു​ക​യാ​ണെ​ന്ന് സൂ​ച​ന​യു​ള്ള പോ​സ്റ്റ് ഫേ​യ്സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. അ​തേ​സ​മ​യം സി​പി​എം നേ​താ​ക്ക​ൾ ഇ​തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Be the first to comment

Leave a Reply

Your email address will not be published.


*