കിം ജോംഗ് ഉൻ മരിച്ചതായി അഭ്യൂഹങ്ങൾ; തൊട്ടുപിന്നാലെ ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ

പ്യോംഗ്യാംഗ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മരിച്ചതായി അഭ്യൂഹങ്ങൾ. ചൈനയിലെ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം മരിച്ചതായി യുഎസിൽ താമസിക്കുന്ന ചൈനീസ് വിമതനായ വാൻജുൻ ഷീയാണ് അവകാശപ്പെട്ടത്.

കിമ്മിന് കടുത്ത മസ്തിഷ്‌കാഘാതം ഉണ്ടായെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ ഉത്തര കൊറിയയിൽ ഇല്ലാത്തതിനാൽ ചൈനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് മരിച്ചെന്നുമാണ് പ്രചാരണം. മൃതദേഹം ഉത്തര കൊറിയയിലേക്ക് രഹസ്യമായി തിരിച്ചെത്തിച്ചെന്നും കിമ്മിന്‍റെ ഇളയ സഹോദരി കിം യോംഗ് അധികാരം ഏറ്റെടുത്തെന്നും വാൻജുൻ ഷീ പറയുന്നു.

എന്നാൽ വാർത്ത പ്രചരിച്ച് മണിക്കൂറുകൾക്കകം മറുപടിയായി കിമ്മിന്‍റെ പുതിയ ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. കിം മകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*