ഉദയഭാനുവിന്‍റെ പരാതി; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പൊലിസ്

പത്തനംതിട്ട: സിപിഎം നേതാവിന്‍റെ പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ കേസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്‍റെ പരാതിയിലാണ് അടൂർ പൊലിസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി എന്നായിരുന്നു ഉദയഭാനുവിന്‍റെ പരാതി.

പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് ശ്രീനാദേവിക്കെതിരേയുള്ള ആരോപണങ്ങൾ.

നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്.

Be the first to comment

Leave a Reply

Your email address will not be published.


*