കാ​ർ ട്ര​ക്കു​മാ​യി ഇ​ടി​ച്ച് നാ​ല് മ​ര​ണം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: പൂ​ന-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ കാ​ര​ഡ് ഫ്ലൈ​ഓ​വ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​താ​റ ജി​ല്ല​യി​ലു​ള്ള യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തേ​ജ​സ് ദേ​ശ്മു​ഖ്, സാ​ഗ​ർ നിം​ബ​ൽ​ക്ക​ർ, സു​യേ​ഷ് ചി​ഞ്ച്ക​ർ, രോ​ഹി​ത് ധോ​ത്രെ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ റു​തു​രാ​ജ് ദു​ബാ​ലെ, ശാ​ന്ത​നു ഷിം​ഗ​ഡെ, അ​മ​ൻ താം​ബോ​ളി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ൽ​ഹാ​പൂ​രി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി പോ​യി മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്നു ഏ​ഴം​ഗ സം​ഘം. ചൊ​വ്വാ​ഴ്ച രാ​ത്രി 11 നാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മ​നു​സ​രി​ച്ച് കാ​ർ ഒ​രു ട്ര​ക്കു​മാ​യി ഇ​ടി​ച്ച​തി​ന് ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് കോ​ൺ​ക്രീ​റ്റ് റെ​യി​ലിം​ഗി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ല​കീ​ഴാ​യി മ​റി​ഞ്ഞാ​ണ് വാ​ഹ​നം നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*