പ്രായപൂർത്തിയാകാത്ത ശിഷ്യയോട് ലൈംഗികാതിക്രമം; കളരി ആശാന് കഠിന തടവും പിഴയും

ഹരിപ്പാട് കരുവാറ്റയിൽ കളരി പഠിക്കാനെത്തിയ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ഗുരുവിന് കഠിന തടവും പിഴയും ശിക്ഷ.

കരുവാറ്റ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപിനെ(47) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി ഹരീഷ് ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി പതിനേഴ് വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പിഴ ഒടുക്കിയില്ലെങ്കിൽ 14 മാസം കൂടി തടവ് അനുഭവിക്കണം.

2025 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എസ് രഘു ഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*