ലാബിൽ സ്വർണം നിർമിച്ച് അമേരിക്ക; കുത്തനെ ഇടിയുമോ വില?

രത്നങ്ങൾ നിർമിച്ചതുപോലെ, ലാബിൽ കൃത്രിമമായി സ്വർണവും നിർമിക്കാനാകുമോ? ഭാവിയിൽ സ്വർണത്തിന്‍റെ വില കുത്തനെ ഇടിയുമോ? ആരും കൊതിക്കുന്ന മഞ്ഞലോഹം സാധാരണലോഹമായി മാറുമോ? നിരവധി ചോദ്യങ്ങൾ നിങ്ങളുടെ മനസിലുണ്ടാകാം. എന്നാൽ സത്യം മറ്റൊന്നാണ്, സ്വർണം ലാബിൽ നിർമിക്കാമത്രെ!

നൂറ്റാണ്ടുകളായുള്ള മനുഷ്യന്‍റെ ‘രസവാദ’ സങ്കൽങ്ങളെ അനുസ്മരിപ്പിക്കുന്ന കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് കന്പനി. ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ‘രസ’ത്തെ (Mercury) സ്വർണമാക്കി മാറ്റിയെന്നാണ് മാ​ര​ത്ത​ൺ ഫ്യൂ​ഷ​ൻ എന്ന കന്പനി അവകാശപ്പെടുന്നത്. അതേസമയം, സാ​ൻഫ്രാ​ൻ​സി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നിയുടെ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ഫ്യൂ​ഷ​നിൽ പു​റ​ത്തുവരുന്ന ഉയർന്ന ഊർജമുള്ള ന്യൂ​ട്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ര​സ​ത്തെ സ്വ​ർണ​മാ​ക്കി മാ​റ്റി​യ​തെ​ന്നു ക​മ്പ​നി. ആ​റ്റ​ത്തി​ന്‍റെ കേ​ന്ദ്ര​ഭാ​ഗ​ത്തു മാ​റ്റം വ​രു​ത്തി ഒ​രു മൂ​ല​ക​ത്തെ മ​റ്റൊ​ന്നാ​യി മാ​റ്റു​ന്ന ‘ന്യൂ​ക്ലി​യ​ർ ട്രാ​ൻ​സ്മ്യൂ​ട്ടേ​ഷ​ൻ’ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. മെ​ർ​ക്കു​റി198-​നെ ഉ​യ​ർ​ന്ന ഊ​ർജ​മു​ള്ള ന്യൂ​ട്രോ​ണു​ക​ളു​മാ​യി സ​മ്പ​ർ​ക്കം ന​ട​ത്തി മെ​ർ​ക്കു​റി-197 ആ​ക്കി മാ​റ്റു​ക​യും, തു​ട​ർ​ന്ന് അ​ത് റേ​ഡി​യോ ആ​ക്ടീ​വ് ശോ​ഷ​ണ​ത്തി​ലൂ​ടെ സ്വ​ർ​ണം-197 ആ​യി മാ​റു​ക​യും ചെ​യ്യു​ന്നു.

2025-ൽ ​സേൺ (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) സ്ഥാ​പി​ച്ച റെ​ക്കോ​ർ​ഡി​നേ​ക്കാ​ൾ പ​ത്തുമട​ങ്ങു വേ​ഗ​ത്തി​ലാ​ണ് ത​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നനി​ര​ക്കെ​ന്ന് മാ​ര​ത്ത​ൺ ഫ്യൂ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. 2015-2018 കാലയളവിൽ കൊ​ളൈ​ഡ​റി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളുടെ ഭാഗമായി സേ​ൺ ഗ​വേ​ഷ​ക​ർ സ്വർണം വേ​ർ​തി​രി​ച്ചി​രു​ന്നു.

അതേസമയം, പു​തുതായി നിർമിച്ച സ്വ​ർ​ണത്തിന്‍റെ അ​ള​വ്, ശു​ദ്ധി, സാന്പത്തികച്ചെ​ല​വ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ക​മ്പ​നി ഇ​തു​വ​രെ വെളിപ്പെടുത്തിയിട്ടില്ല. ഭാ​വി​യി​ൽ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം ര​ണ്ട് ട​ൺ സ്വ​ർണം ഉ​ൽ​പാദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അവകാശവാദം. എ​ങ്കി​ലും, വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ത്ത​രം ഉ​ൽപാ​ദ​നം ഇ​തു​വ​രെ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ചി​ട്ടി​ല്ല.

Be the first to comment

Leave a Reply

Your email address will not be published.


*