ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് സോണിയ ഗാന്ധി: ആദ്യ പോസ്റ്റ് പുതിയ പുസ്തകത്തെക്കുറിച്ച്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. തന്റെ വരാനിരിക്കുന്ന പുതിയ പുസ്തകത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ സാന്നിധ്യമറിയിച്ചത്. പ്രണയത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും സ്വന്തമായി ഒരിടം കണ്ടെത്തുന്നതിന്റെയും കഥയാണ് തന്റെ പുസ്തകമെന്ന് ആദ്യ പോസ്റ്റിൽ അവർ വ്യക്തമാക്കി.

ഇതുവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അകലം പാലിച്ചിരുന്ന സോണിയ ഗാന്ധിയുടെ ആദ്യ ഔദ്യോഗിക എൻട്രിയാണിത്. മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വദ്രയുടെയും കോൺഗ്രസ് പാർട്ടിയുടെയും അക്കൗണ്ടുകൾ അവർ ഫോളോ ചെയ്യുന്നുണ്ട്.

‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്നതിന്റെയും മകൾ പ്രിയങ്ക ഗാന്ധിക്ക് മധുരം നൽകുന്നതിന്റെയും വീഡിയോ ക്ലിപ്പാണ് ആദ്യ പോസ്റ്റിൽ പങ്കുവെച്ചിട്ടുള്ളത്. ധാരാളം ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ആത്മകഥ നവംബർ 10-ന് പുറത്തിറങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*