കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന്‍ വ്യവസ്ഥയില്‍; ഓരോ ഉപദ്രവത്തിനും കമ്മീഷനായി പണം കൈപ്പറ്റി

തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്ത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണികളെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ മനുഷ്യകടത്തിനുള്ള വകുപ്പും ചുമത്തി.

കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇവര്‍ പെണ്‍കുട്ടിയെ വിറ്റതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓരോ ഉപദ്രവത്തിനും കമ്മീഷന്‍ കൈപ്പറ്റുമെന്നായിരുന്നു ധാരണ. കുട്ടിയുടെ ഇളയമ്മയാണ് പണം കൈപ്പറ്റിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളിച്ചതടക്കം ഒട്ടേറേ പരുക്കുകള്‍ ഏറ്റിട്ടുണ്ട്. രജിസ്റ്റര്‍ ബുക്കും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ജുവനയില്‍ ജസ്റ്റിസ് ആക്ട് , പോക്‌സോ ബലാത്സംഘം, തുടങ്ങിയവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്. സ്പാകളില്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത് ഇവരുടെ പ്രധാന ജോലിയെന്നാണ് കണ്ടെത്തല്‍. കോവളത്തെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും ഈ റാക്കറ്റിലെ കണ്ണിയാണ്. ഈ ബന്ധമാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിക്കാന്‍ കാരണം. പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലും എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയെന്ന് മുമ്പ് പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ എത്തിച്ചില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് ആവര്‍ത്തിക്കുന്നത്. പെണ്‍കുട്ടി ചെന്നൈയില്‍ ഉണ്ടായിരുന്ന ദിവസം ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഫോണ്‍ രേഖകളില്‍ നിന്നാണ് ചെന്നൈയില്‍ ഇവര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*