പിണറായി വിജയനെ പിന്തുണയ്ക്കുന്ന സമീപനം ജനങ്ങളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നത്; സർക്കാരിനെതിരെ ആർഎംപി

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ സര്‍ക്കാർ നിലപാടിനെതിരെ ആര്‍എംപി. പിണറായി വിജയനെ പിന്തുണയ്ക്കുന്ന സമീപനം ജനങ്ങളുടെ വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. കേസ് പ്രത്യേക ഘട്ടത്തിലെത്തിയെങ്കിലും സര്‍ക്കാര്‍ അതിനൊത്ത നിലപാട് സ്വീകരിച്ചില്ല. സര്‍ക്കാര്‍ കേസുമയി മുന്നോട്ടു പോകുന്നതിന് പകരം സങ്കീര്‍ണ്ണമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പിണറായിക്കെതിരെ നിര്‍ദാക്ഷിണ്യം നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. അത് വന്നില്ല. കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത തങ്ങളുടെ വിഷയമല്ല. പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് എന്തുകൊണ്ട് പിണറായി വിജയന്‍ മാറിനില്‍ക്കുന്നില്ലെന്നും എന്‍ വേണു ചോദിച്ചു. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതുവരെ പിണറായിയോട് മാറിനില്‍ക്കാന്‍ പറയാനുള്ള ആര്‍ജ്ജവം സിപിഐഎം കാണിക്കണം. സിപിഐഎം മുഖ്യമന്ത്രിമാരില്‍ പിണറായിക്കെതിരെ മാത്രമാണ് അഴിമതി ആരോപണം ഉണ്ടായതെന്നും എന്‍ വേണു ആരോപിച്ചു.

അതേസമയം, വിജിലൻസ് കേസിൽ പിണറായി വിജയന് ഇന്ന് നിർണായകമാണ്. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ പ്രത്യേക അനുമതി അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യവും പിണറായി വിജയൻ ഉന്നയിച്ചേക്കും. ടി വീണ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*