റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ അല്ലെന്ന് മാർക്കോ റൂബിയോ. നിയമം പാസാക്കിയത് റഷ്യ-യുക്രെയിൻ സംഘർഷം തീർക്കാനാമെന്ന് വ്യക്തമാക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. വലിയ പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ തീരുമാനത്തിൽ അതൃപ്തി പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുണ്ട്. അമേരിക്കയിലെ വീസ നിയന്ത്രണങ്ങളും ഇന്ത്യയ്ക്ക് ദോഷകരമാകില്ലെന്ന് റൂബിയോ വ്യക്തമാക്കി ഇന്ത്യക്കൊപ്പമാണ് അമേരിക്കയെന്ന് വിശദീകരിക്കുകയാണ് സ്റ്റേറ്റ് സെക്രട്ടറി. വെനസ്വേലയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന വിഷയം റിലയൻസുമായി ഇന്ന് ചർച്ച ചെയ്യും. ഗൗതം അദാനി, ടാറ്റയുടെ എൻ. ചന്ദ്രശേഖരൻ എന്നിവരെയും മാർക്കോ റൂബിയോ ഇന്ന് കാണും.
നിർണ്ണായചർച്ചകൾ ഇന്നലെ തുടങ്ങി
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ നല്ല വാർത്ത വൈകാതെ ഉണ്ടാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ പറഞ്ഞിരുന്നു. മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാർക്കോ റൂബിയോ ചർച്ച നടത്തി. ഊർജ്ജ രംഗത്തെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്നലെ ഉച്ചയ്ക്ക് മുംബൈയിൽ എത്തിയ മാർക്കോ റൂബിയോ നാല് മണിക്കാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തിയത്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഊർജ്ജ രംഗത്തെ സഹകരണം രണ്ട് രാജ്യങ്ങളും ചർച്ച ചെയ്തു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അധിക താരിഫ് തൽക്കാലം ഈടാക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അധിക താരിഫ് രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തെ ബാധിക്കും എന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമമാക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ഇക്കാര്യത്തിൽ വളരെ കുറച്ച് വിഷയങ്ങളെ പരിഹരിക്കാനുള്ളൂ എന്നാണ് മാർക്കോ റൂബിയോ മാധ്യമങ്ങളെ അറിയിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് താജ് മെമ്മോറിയലിൽ എത്തി മാർക്കോ റൂബിയോ ആദരാഞ്ജലി അർപ്പിച്ചു. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250ആം വാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന ആഘോഷത്തിലും രണ്ട് നേതാക്കളും പങ്കെടുത്തു.

Be the first to comment