India

മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ശങ്കർസിംഗ് വഗേല കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു

ഗുജറാത്ത് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ശങ്കർസിംഗ് വഗേല വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 86-കാരനായ വഗേലയുടെ ഈ രാഷ്ട്രീയ നീക്കം. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ താഴെയിറക്കാൻ താൻ കോൺഗ്രസിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. വഗേലയുടെ […]
Kerala

യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; നടക്കുന്നത് ഗുണ്ടായിസം: മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ലാത്തിചാർജല്ല, മറിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിലുള്ള മിന്നൽ റെയ്‌ഡാണ് വേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. യൂണിവേഴ്സിറ്റി കോളജ് എസ്.എഫ്.ഐയുടെ കോട്ടയായി മാറിയിരിക്കുകയാണെന്നും അവിടെ നടക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമല്ല, മറിച്ച് ശുദ്ധമായ ഗുണ്ടായിസമാണെന്നും മന്ത്രി വിമർശിച്ചു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ […]
Uncategorized

അമേരിക്കയോട് കാനഡ മാപ്പ് പറയുമെന്ന് ട്രംപ്‌: ഉറക്കെ ചിരിച്ച് തള്ളി മാർക്ക് കാർണി

അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ അവകാശവാദങ്ങളെ കളിയാക്കി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കാനഡ തങ്ങളോട് മാപ്പ് ചോദിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ മാധ്യമങ്ങൾക്ക് മുന്നിൽ ചിരിച്ചുതള്ളുകയാണ് കനേഡിയൻ പ്രധാനമന്ത്രി ചെയ്തത്. രണ്ട് രാജ്യങ്ങളുടെയും പരമാധികാരത്തെയും […]
Kerala

നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി: മുഖ്യമന്ത്രി

ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് ഇത്ര വലിയ അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംഘപരിവാറിനെതിരെ ആർജ്ജവത്തോടെ പ്രതിഷേധമുയർത്തുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നതെന്നും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവർത്തനങ്ങളോ കലാപ അന്തരീക്ഷമോ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകുമെന്നും […]
Latest

എച്ച്-1ബി വിസകൾക്കുള്ള 1 ലക്ഷം ഡോളർ അധിക ഫീസ് തടഞ്ഞ് കാലിഫോർണിയ കോടതി

വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിൽ ശക്തിക്കായി അമേരിക്ക പ്രഖ്യാപിച്ച പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) അധിക  ഫീസ് ഫെഡറൽ ജഡ്ജി തടഞ്ഞു.  ആവശ്യമായ നിയമനിർമ്മാണ നടപടിക്രമങ്ങൾ പാലിക്കാതെയാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും […]
Kerala

മോൺസിഞ്ഞോർ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം നാളെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ

കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മോൺസിഞ്ഞോർ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ നാളെ (ഒക്‌ടോബർ 2) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രോപ്പോലീത്തൻ ദൈവാലയത്തിൽ നടത്തപ്പെടും. മെത്രാഭിഷേക ചടങ്ങുകൾക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ […]
India

കുംഭമേള വൈറൽ താരത്തിന്റെ ജനനത്തീയതി തിരുത്തിയത് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി

കുംഭമേള വൈറൽ താരം മൊണാലിസയുടെ ഭാഗം കേൾക്കാതെ ജനനത്തിയതി തിരുത്തിയ മുനിസിപ്പൽ അധികൃതരുടെ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. തിയതി തിരുത്തുമ്പോൾ അത് നേരിട്ട് ബാധിക്കുന്നയാൾക്കു നോട്ടീസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മൊണാലിസയുടെ ഭാ​ഗം കൂടി കേട്ട ശേഷം, ജനന തീയതി തിരുത്തുന്നതിനായി പിതാവ് നൽകിയ അപേക്ഷയിൽ […]
Latest

ഒന്നെങ്കിൽ കരാർ, അല്ലെങ്കിൽ ശക്തമായ ആക്രമണം: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ഇറാനുമായുള്ള തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ കടുത്ത രീതിയിലുള്ള മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നെങ്കിൽ ഇറാനുമായി ധാരണയിലെത്തി ഒരു കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ അവരെ ആക്രമിച്ചു തകർക്കണം എന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് മുന്നിൽ ഈ രണ്ട് വഴികൾ മാത്രമാണ് […]
Latest

വേഗതയേറിയ ലോകത്ത് നിശ്ശബ്ദത വിലയേറിയതാണ്: മിണ്ടാമഠത്തിലെ സന്ന്യാസിനിമാരോട് ലെയോ പാപ്പ

ശബ്ദമുഖരിതമായ ലോകത്തിനും വാർധക്യം ബാധിക്കുന്ന സന്ന്യാസ സമൂഹങ്ങൾക്കുമിടയിൽ നിശബ്ദതയോടുള്ള തങ്ങളുടെ പ്രതിബദ്ധത നിലനിർത്താൻ ലെയോ പതിനാലാമൻ പാപ്പ മിണ്ടാമഠത്തിലെ സന്ന്യാസിനിമാരെ പ്രോത്സാഹിപ്പിച്ചു. സെപ്റ്റംബർ 30-ന് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് കൺടെംപ്ലേറ്റീവ് ഡൊമിനിക്കൻ നൺസിലെ ഒരു പ്രതിനിധി സംഘവുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. “വേഗത സവിശേഷതയായ, ഓരോ […]
India

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി വി നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്. ഒമ്പതംഗ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതി […]