പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ആരോപണവുമായി കോട്ടയത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ. സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ പല നേതാക്കൾക്കും വീഴ്ച ഉണ്ടാകുന്നുവെന്നും നേതാക്കളുടെ മനോഭാവവും ഇടപെടലുമാണ് കനത്ത പരാജയത്തിന് കാരണമെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് തോറ്റത് നേതൃത്വത്തിന്റെ വീഴ്ചയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തി കുറയുകയാണെന്നും പ്രതിനിധികൾ ആരോപണം ഉന്നയിച്ചു.
കൂടാതെ, കോട്ടയം ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതായും വിമർശനമുണ്ടായി. ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയത് തിരിച്ചടിയായതായും യോഗത്തിൽ നേതാക്കൾ ആരോപിച്ചു.

Be the first to comment