നൈജീരിയയിൽ ഭീകരാക്രമണം: വിറക് ശേഖരിക്കാൻ പോയ 18 ​ഗ്രാമവാസികളെ ഭീകരർ കൊലപ്പെടുത്തി

നൈജീരിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ബോർണോയിൽ വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ 18 ​ഗ്രാമവാസികളെ ബോക്കോ ഹറാം ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തിന് ശേഷം നിരവധി പേരെ കാണാതായിട്ടുമുണ്ട്.

ബോർണോ പ്രവിശ്യയിലെ മാർട്ടെ (Marte) പ്രാദേശിക ഭരണകൂട പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. പതിനേഴ് വർഷമായി ഭീകരവാദ ബാധിതമായി തുടരുന്ന പ്രദേശങ്ങളിലൊന്നാണിത്. ആക്രമണത്തിൽ കൊല്ലപ്പെട്ട 18 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി മാർട്ടെ പ്രദേശത്തെ ഭരണാധികാരി വ്യക്തമാക്കി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

വിറക് ശേഖരിക്കുന്നതിനായി കാടുകളിലേക്ക് പോകുന്ന ഗ്രാമീണർ പതിവായി ഇത്തരം ഭീകരരുടെ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. ഭീകരവാദികൾ ഗ്രാമീണരെ വളഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഈ മേഖലയിൽ വർധിച്ചുവരികയാണ്. വിവരമറിഞ്ഞയുടൻ സൈന്യം പ്രദേശത്ത് തിരച്ചിലും സുരക്ഷാ നടപടികളും ശക്തമാക്കുകയും ഭീകരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ബോക്കോ ഹറാമും അവരുടെ വിമത വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസുമാണ് (ISWAP) ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ.

Be the first to comment

Leave a Reply

Your email address will not be published.


*