സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; സമരത്തിന് തടയിടാന്‍ ഡല്‍ഹി പൂട്ടി പൊലീസ്

ന്യൂഡല്‍ഹി: ഇന്ന് പ്രഖ്യപിച്ചിരിക്കുന്ന സിജെപി സമരം നേരിടാന്‍ മുന്‍കരുതലുമായി ഡല്‍ഹി പൊലീസ്. സെന്‍ട്രല്‍ പാര്‍ക്കില്‍ 25,000 പൊലീസ് അര്‍ധ സൈനിക വിഭാഗങ്ങളെയാണ് വിന്യാസിച്ചിരിക്കുന്നത്. പുതിയ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുക്കാന്‍ നീണ്ട നിരയായാണ് ബസുകള്‍ വിന്യസിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസില്‍ എത്താനാണ് അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തിരിക്കുന്നത്. ജയിലിലടച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്നും ദീപ്‌കെ പറഞ്ഞു. നാളെ നരേന്ദ്ര മോദിയുടെ റാലിയില്‍ തിരംഗയുമായി എത്തിയാല്‍ റാലി റദ്ദാക്കുമോ. നിങ്ങള്‍ പാറ്റകളെ ഇങ്ങനെ പേടിക്കുന്നത് എന്തിനെന്നും സിജെപി സ്ഥാപകന്‍ ചോദിച്ചു. രാജ്യത്തെ ഒരു സര്‍ക്കാരും ദേശീയ പതാക ഉയര്‍ത്തിയതിന് ആരെയും ജയിലില്‍ ഇട്ടിട്ടില്ലെന്നും അത് ഒരു അപരാധമാണെങ്കില്‍ ഔദ്യോഗികമായി മോദി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിജെപി പ്രതിഷേധത്തിന് തടയിടാന്‍ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക് ഇതിനോടകം അടച്ചിട്ടിരിക്കുകയാണ്. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ അടക്കമുള്ള ഇടത് പാര്‍ട്ടികളും ഇന്നത്തെ സമരത്തില്‍ പങ്കെടുക്കും. എന്‍എസ്‌യുഐയുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള പൗര പ്രമുഖരും സമരത്തില്‍ പങ്കെടുക്കും. രണ്ട് ദിവസത്തിന് ശേഷം മാത്രമെ സെന്‍ട്രല്‍ പാര്‍ക്ക് തുറക്കൂ എന്നാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള സജീകരണങ്ങക്ക് പിന്നാലെ 5,000 ഉദ്യോഗസ്ഥരെ കൂടി കൂടുതലായി വിന്യസിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ര്‍നെറ്റ് നിന്ത്രണം അടക്കം പ്രഖ്യാപിച്ചേക്കാമെന്നും നിഗമനമുണ്ട്.

രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷന്‍ അടക്കം അടങ്ങുന്ന സ്ഥലമാണ് സെന്‍ട്രല്‍ പാര്‍ക്ക്. മെട്രോ സ്‌റ്റേഷന്‍ അടക്കാനും സാധ്യത ഉണ്ട്. പ്രതിഷേധക്കാരെ ഒരിടത്തും നിലയുറപ്പിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പൊലീസ് ലക്ഷ്യമിടുന്നത്. കൂടാതെ സമരത്തില്‍ പങ്കാളിയായാല്‍ അഭിജീത്ത് ദീപ്‌കെയെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി റിമാന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. അതേസമയം അഭിജീത്ത് ദീപ്‌കെയെ ഇന്റലിജന്‍സ് ബ്യൂറേ നിരീക്ഷിക്കുന്നുണ്ടെന്നും സമരത്തിന് മുന്നോടിയായി കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിജെപി ആരോപിച്ചു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ തന്നെ പിന്‍തുടരുന്നതായി അഭിജീത് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*