ഗ്യാനേഷിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ആലോചിക്കാൻ ഇന്ത്യാസഖ്യം; നേതാക്കളെയും വിദ്യാർത്ഥികളെയും ചായ സൽക്കാരത്തിന് ക്ഷണിച്ച് രാഹുൽ ​ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ഇന്ത്യാസഖ്യം ഇന്ന് ആലോചിക്കും. സമരം തെരുവിൽ തുടരണോ കോടതിയിലേക്ക് മാറണോ എന്നതിലാണ് ചർച്ച. അതേസമയം, നേതാക്കളെയും വിദ്യാർത്ഥികളെയും ചായ സൽക്കാരത്തിനായി രാഹുൽഗാന്ധി ക്ഷണിച്ചിട്ടുണ്ട്. വൈകിട്ട് 4നാണ് യോഗം.

നേതാക്കള്‍ ദില്ലിയിൽ

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും. എപി അനില്‍കുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, റോജി എം ജോണ്‍ എന്നിവരും ദില്ലിയില്‍ എത്തും. കേരളത്തിൽ നിന്ന് പരാമാവധി നേതാക്കള്‍ പങ്കെടുക്കുണമെന്ന് ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗം നിര്‍ദേശിച്ചിരുന്നു. ഇന്ന് ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. എസ്ഐആര്‍ സമരമല്ലാതെ മറ്റു വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടെന്ന് നേതൃത്വം യോഗത്തിൽ നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*