എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 20 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്ത്(എറണാകുളം ജങ്ഷൻ) റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി. നാലാംനമ്പ‍ർ പ്ലാറ്റ്ഫോമിൽനിന്നാണ് 20 ലക്ഷം രൂപയിലേറെ വിലവരുന്ന ഹാഷിഷ് ഓയിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) കണ്ടെടുത്തത്.

തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി വസ്തു കണ്ടെത്തിയത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും സ്റ്റേഷനിൽ ഉപേക്ഷിച്ചവരെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു. ട്രെയിനുകളിലെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി പകലും രാത്രിയും ആർപിഎഫ് സംഘം നിരീക്ഷണം നടത്തുന്നുണ്ട്.

ആർപിഎഫ് ഡിവിഷനൽ സീനിയർ സുരക്ഷാ കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണർ രതീഷ് ബാബു, ഇൻസ്പെക്ടർ ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള ആർപിഎഫ് എറണാകുളം സൗത്ത് സിപിഡിഎസ് സംഘവും റെയിൽവേ പൊലീസ് എറണാകുളം ഡിവൈഎസ്പി ജോർജ് ജോസഫ്, സബ് ഇൻസ്പെക്ടർ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*