മഞ്ഞുകാലത്തിനും പനികാലത്തിനും മുന്നോടിയായി, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും രക്ഷിതാക്കൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ലക്ഷ്യമിട്ട് ഇൻഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്ക (IDSA) നിർദ്ദേശങ്ങൾ പുറത്തിറക്കി.
6 മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഫ്ലൂ വാക്സിൻ (Flu Vaccine) നിർബന്ധമായും നൽകണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഫ്ലൂ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നതിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിലും ഭൂരിഭാഗവും വാക്സിൻ എടുക്കാത്ത കുട്ടികളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
6 മാസം മുതൽ 23 മാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇൻജക്ഷൻ വാക്സിനും, 2 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇൻജക്ഷനായോ മൂക്കിലൊഴിക്കുന്ന നാസൽ സ്പ്രേയായോ (Nasal Spray) വാക്സിൻ നൽകാം. എന്നാൽ അസ്ത്മാ രോഗമുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്കും നാസൽ സ്പ്രേ നൽകരുത്.
വീടുകളിൽ കരുതേണ്ട മുൻകരുതലുകൾ:
- പനി, തൊണ്ടവേദന, ചുമ, ശരീരവേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
- പനി കുറയ്ക്കുന്നതിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൈൽഡ് അസെറ്റാമിനോഫെൻ (Child Acetaminophen / Tylenol) അല്ലെങ്കിൽ ഐബുപ്രോഫെൻ (Ibuprofen / Advil) എന്നിവ വീട്ടിൽ കരുതുക.
- കുട്ടിക്ക് ആവശ്യത്തിന് വെള്ളവും ദ്രാവക രൂപത്തിലുള്ള ആഹാരങ്ങളും നൽകുക.
- രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് മാറ്റി നിർത്തി ശുശ്രൂഷിക്കുക.
- ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കോ, അസ്ത്മ, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ പോലെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികൾക്കോ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടനടി പീഡിയാട്രീഷ്യന്റെ സേവനം തേടേണ്ടതാണ്.

Be the first to comment