കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സി ഐ എസ് എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലടക്കം കേസെടുത്തിട്ടുള്ള പോലീസ്, കൂടുതൽ അറസ്റ്റിലേക്ക് കടക്കുമെന്ന സൂചന നൽകി.
മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എ സി പി വിവേക് ഭഗത്തിനെതിരെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിൽ ദില്ലി പോലീസ് ഉറച്ചുനിൽക്കുകയണ്. എ സി പിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Be the first to comment